Main Banner

പെരിന്തല്‍മണ്ണയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ:എസ്എഫ്‌ഐ സംസ്ഥാന സമ്മേളന റാലി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മുതല്‍ പെരിന്തല്‍മണ്ണയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

1 st paragraph

മലപ്പുറം ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ആയിഷ ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാനത്തുമംഗലം പൊന്ന്യാകുര്‍ശി ബൈപ്പാസ് വഴി പോകണം.പാലക്കാട് ഭാഗത്തു നിന്നുള്ളവ പൊന്ന്യാകുര്‍ശിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഇതേ ബൈപ്പാസിലൂടെ പോകണമെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ അറിയിച്ചു. പട്ടാമ്പി റോഡിലും ഊട്ടി റോഡിലും നിയന്ത്രണമില്ല.

2nd paragraph