Main Banner

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ വീണ്ടും ലേലത്തിന്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാർ തിങ്കളാഴ്ച പുന:ർ ലേലം ചെയ്യും. രാവിലെ 11 മണിയ്ക്ക് തെക്കേ നടപ്പന്തലിലാണ് ലേലം നടക്കുക. കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹീന്ദ്ര ഗ്രൂപ്പ് വാഹനം കാണിക്കയായി നൽകിയത്.

1 st paragraph

40,000 രൂപയാണ് നിരതദ്രവ്യം. ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് ഈ തുക ദേവസ്വത്തിൽ അടയ്ക്കണം. ലേലത്തിൽ പങ്കെടുക്കുന്ന ദേവസ്വം ജീവനക്കാർ സംഖ്യ അടയ്ക്കാമെന്നുള്ള സത്യവാങ്മൂലം ടെണ്ടറിനൊപ്പം ലേലസമയത്ത് ഹാജരാക്കണം.

2nd paragraph

വഴിപാടായി ലഭിച്ചതിന് പിന്നാലെ ഥാർ ദേവസ്വം ലേലം ചെയ്തിരുന്നു. എന്നാൽ ലേലത്തിൽ ആരും പങ്കെടുക്കാതിരുന്നതിനാൽ ഖത്തർ വ്യവസായി അമൽ മുഹമ്മദ് അലിയ്ക്ക് ലഭിച്ചു. 15 ലക്ഷം രൂപയായിരുന്നു ഥാറിന്റെ അടിസ്ഥാന വില. ആരും ലേലത്തിൽ പങ്കെടുക്കാതിരുന്നതിനാൽ ഇതിന് പുറമേ കേവലം 10,000 രൂപ മാത്രം നൽകിയാണ് ഇയാൾ വാഹനം സ്വന്തമാക്കിയത്.

എന്നാൽ ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ഥാർ വീണ്ടും ലേലം ചെയ്യാൻ തീരുമാനിച്ചത്.