SSLC വിജയികൾക്ക് അനുമോദന സംഗമം സംഘടിപ്പിച്ചു


തിരൂർ: ആലത്തിയൂർ
ദാറുൽ ഖുർആൻ റെസിഡന്ഷ്യൽ സ്കൂളിൽ നിന്നും ഈ വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനോമോദന സംഗമം നടത്തി. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ:അനിൽ വള്ളത്തോൾ മുഖ്യാതിഥിയായിരുന്നു.

റെസിഡന്ഷ്യൽ ബാച്ചിൽ ഇത്തവണ SSLC പരീക്ഷയെഴുതിയ 28 വിദ്യാർഥികളിൽ 11 പേർ മുഴുവൻ A പ്ലസ് നേടി.
അൻസാർ അറബിക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ:സി.മുഹമ്മദ്‌ റാഫി ചെമ്പ്ര മോട്ടിവേഷണൽ ക്ലാസ്സ്‌ എടുത്തു.
ദാറുൽ ഖുർആൻ ഡയറക്ടർ സി.പി നൂറുൽ അമീൻ,പ്രിൻസിപ്പാൾ ഷിംന മുഹമ്മദ്‌,ഡോ:മുഹമ്മദ്‌ മുസ്തഫ, അജ്‌വാസ് ഖാജ, കെ.ഫസീല തുടങ്ങിയവർ സംസാരിച്ചു.