ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി സ്മാരക വെയ്ക് അപ്പ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി ചാമ്പ്യന്‍മാര്‍


മലപ്പുറം; വെയ്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിച്ച  ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രഥമ സീസണില്‍ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി ചാമ്പ്യന്‍മാരായി. എടവണ്ണ സീതിഹാജി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ വേക്കപ്പ് ഫുട്‌ബോള്‍ അക്കാദമിയെ തോല്‍പ്പിച്ചായിരുന്നു മുത്തൂറ്റിന്റെ വിജയം.

ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി സ്മാരക വെയ്ക് അപ്പ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി 

സമ്മാനദാന ചടങ്ങില്‍  ഗോകുലം കേരള ഫുട്‌ബോള്‍ താരം  എ കെ അഭിജിത്,  എടവണ്ണ പഞ്ചായത്ത് മെമ്പര്‍  ഇ സുല്‍ഫീക്കര്‍ അലി , നാസര്‍ തൃപ്പനച്ചി  തുടങ്ങിയവര്‍ പങ്കെടുത്തു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി  പി മുഹമ്മദ് ജിഫിനെയും  (വെയ്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമി)
ടോപ് സ്‌കോററായി മുഹമ്മദ് അദ്‌നാന്‍ കരാളിലിനെയും (മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി)മികച്ച ഗോള്‍കീപ്പറായി സിദാനെയും  (മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി) തെരഞ്ഞെടുത്തു.