Main Banner

ദേവധാർ ഗവ.ഹൈസ്ക്കുൾ ലഹരി വിരുദ്ധ റാലി നടത്തി.

താനുർ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി താനുർ ദേവധാർ ഗവ: ഹൈസ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

1 st paragraph


റാലിയിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി സൈക്കോ സോഷ്യൽ കൗൺസിലിംഗ് യൂനിറ്റ് അംഗങ്ങൾ പങ്കെടുത്തു. രാവിലെ പ്രത്യേക അസംബ്ലി കൂടി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിയുടെ വിപത്തിനെതിരെ
ബോധവൽകരണ സന്ദേശം നൽകി അധ്യാപകരും, വിദ്യാർത്ഥികളും ക്യാൻവാസിൽ ഒപ്പ് വെച്ചു.
സ്കൂൾ ക്യാമ്പസിൽ നിന്നും ആരംഭിച്ച റാലിക്ക് പ്രധാനാധ്യാപിക പി.ബിന്ദു, ഡെപ്യുട്ടി എം. സ്വപ്നറാണി, സ്റ്റാഫ് സെക്രട്ടറി കെ.പി.ബിന്ദു മോൾ അധ്യാപകരായ വി.വി.എൻ അഷറഫ്, കെ കെ സിന്ധു , ബി.എൽ. ബെൻസാം ജോൺ , പി.ജി, സുമ, പി.എം ധന്യ, ദിൽന രവിന്ദ്രൻ , പി.രമേശ് നമ്പീശൻ ,എൻ.വി തങ്കച്ചൻ ,എം.കെ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.

2nd paragraph