Main Banner

മൂന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടി; മലപ്പുറത്ത് പ്രവാസിയുടെ ഭാര്യയും കാമുകനും അറസ്റ്റിൽ

മലപ്പുറം: മൂന്നര വയസ്സുള്ള  മകളെ ഉപേക്ഷിച്ച്  ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയ മലപ്പുറത്തെ പ്രവാസിയുടെ ഭാര്യയേയും കാമുകനേയും പിടികൂടി മലപ്പുറം പൊലീസ്. ഊട്ടിയിലും ചെന്നൈയിലും താമസിച്ചുവരികയായിരുന്നു ഇരുവരും. മലപ്പുറം പള്ളിപ്പുറത്താണ് സംഭവം.

1 st paragraph

മകളെ ഉപേക്ഷിച്ച് മലപ്പുറം വെള്ളിലയിലുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനേയുമാണ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. മലപ്പുറം പള്ളിപ്പുറത്തുകാരി ജൂമൈലത്ത് നഹീറയേയും കാമുകനായ ഷംസുദ്ദീനേയുമാണ് മലപ്പുറം സ്റ്റേഷൻ ഇൻസ്പെക്ടർ ജോബി തോമസും സംഘവും അറസ്റ്റ് ചെയ്തത്.

2nd paragraph

ഭർത്താവിന്റെ വെള്ളിയ കോഴിപറമ്പിലെ വീടിനടുത്തുള്ള ഓട്ടോ ഡ്രൈവറാണ് ഷംസുദ്ദീൻ. ജുമൈലത്തിന്റെ ഭർത്താവ് നീസർ വിദേശത്തായിരുന്നു. ഷംസുദ്ദീന്റെ ഓട്ടോറിക്ഷയിൽ സ്ഥിരമായി യാത്രചെയ്യാറുള്ള നഹീറ ഇയാളുമായി അടുപ്പത്തിലാവുകയായിരുന്നു. ഒളിച്ചോടിയ ഇരുവരുംകൂടി ഊട്ടി, ചെന്നൈ എന്നിവിടങ്ങളിൽ താമസിച്ചുവരികയായിരുന്നു.

പൊലീസ് സംഘത്തിൽ മലപ്പുറം എസ്‌ഐ ഇന്ദിരാമണി, എഎസ്ഐ സിയാദ് കോട്ട, എസ്.സി.പി.ഒമാരായ ഷിൻസ് ആന്റണി, അബ്ദുൽ മുനീർ, ഹാരിസ ആലുംതറയിൽ, സി.പി.ഒമാരായ മൂൻസൂർ, ദിനു എന്നിവരാണ് ഉണ്ടായിരുന്നത്. ഇരുവരേയും മലപ്പുറം ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതിയിൽ ഹാജരാക്കി.