സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തി നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നു


മലപ്പുറം: സ്വതന്ത്ര്യ സമരത്തെ വക്രീകരിച്ചും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതവും സ്വത്തും ത്യജിച്ച ധീര ദേശാഭിമാനികളുടെ പേരുകള്‍ വെട്ടിമാറ്റുവാനുള്ള ശ്രമം ദേശാഭിമാനമുള്ളവരുടെ മനസിനെ വേദനിപ്പിക്കുന്നതാണെന്നും യഥാര്‍ത്ഥ ചരിത്രം തലമുറക്ക് പകര്‍ന്ന് നല്‍കണമെന്നും കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം തലവന്‍ ഡോ.ശിവദാസന്‍ മങ്കട പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സ്വാതന്ത്ര്യാനന്തര ഭാരതം75 വര്‍ഷം എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സെമിനാര്‍ പ്രസിഡന്റ് അഡ്വ അബ്ദുറഹിമാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു


വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മലപ്പുറം ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ പി ജി വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍,കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ റാബിയ ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍, ആസൂത്രണ ചെയര്‍മാന്‍ പി.എ സലാം തുങ്ങിയവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി സി സുരേഷ്‌കുമാര്‍ സ്വാഗതവും ജോയിന്റ് ബി ഡി ഒ ടി ജി സ്മിത നന്ദിയും പറഞ്ഞു.സ്ഥിരം തുടര്‍ന്ന് നടന്ന് സ്വാതന്ത്ര്യവിളംബര ഘോഷയാത്രക്ക് സമിതി ചെയര്‍മാന്മാരായ കെ എം മുഹമ്മദലി മാസ്റ്റര്‍ , എ.കെ മെഹ് നാസ്, സഫിയ പന്തലാഞ്ചേരി, എം.ടി.ബഷീര്‍, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.