മോട്ടോർ മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ

താനൂർ: മോട്ടോർ മോഷണം നടത്തിയ ആൾ പിടിയിൽ സുലൈമാൻ വയസ്സ് 31 പുതിയനകത്തു ഹൌസ് പത്തമ്പാട്, നിറമരുതൂർ എന്നയാളെയാണ് താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ് സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർ ഡി,സബ് ഇൻസ്‌പെക്ടർ രാജു,സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ് cpo മാരായ ലിബിൻ,കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്

നിറമരുതൂർ ആലിൻ ചുവട് എന്ന സ്ഥലത്ത് സനൂപ് എന്നയാളുടെ പുതുതായി പണിയുന്ന വീടിന്റെ നിർമാണത്തിനായി സ്ഥാപിച്ച മോട്ടോർ ആണ് കഴിഞ്ഞ മാസം രാത്രി മോഷണം പോയത്.. Cctv ഉം മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സുലൈമാൻ ആണെന്നും ഇയാൾ കളവു ചെയ്ത മോട്ടോർ തിരൂർ പൂക്കയിൽ ഉള്ള പൊളി മാർക്കറ്റിൽ കൊണ്ടുപോയി വിൽപ്പന നടത്തിയതായും കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും