Main Banner

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന ഇദ്ദേഹം നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.

1 st paragraph

നസീറ ഇല്ലിക്കല്‍ ആണ് ഭാര്യ. ഇര്‍ഫാന തസ്നി, ഹസ്ന, മുഹമ്മദ് മിന്‍ഹാജ്, മിഹ ഫാത്തിമ എന്നിവര്‍ മക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍ഖര്‍ജില്‍ ഖബറടക്കുമെന്ന് അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ് ഇന്‍ചാര്‍ജ് ഇക്ബാല്‍ അരീക്കാടന്‍, ഫൗസാദ് ലാക്കല്‍ എന്നിവര്‍ അറിയിച്ചു.

2nd paragraph