Main Banner

മീൻപിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെ കടലിൽ വെച്ച് മഝ്യത്തൊഴിലാളിക്ക് വെടിയേറ്റു

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.

1 st paragraph

ഇന്ന് രാവിലെ 11.30 ഓടേ ഫോർട്ട് കൊച്ചിയിൽ നേവിയുടെ ക്വാർട്ടേഴ്സിന് സമീപമാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. വെടിയേറ്റ ഉടൻ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോർട്ട് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്.

സംഭവം നടന്നതിന് തൊട്ടരികിൽ നേവിയുടെ ഉദ്യോഗസ്ഥർ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ, വെടിയുണ്ട അബദ്ധത്തിൽ തട്ടി തെറിച്ച് സെബാസ്റ്റ്യന്റെ ചെവിയിൽ പതിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2nd paragraph