ഗവൺമെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളോടുള്ള അവഗണന അവസാനിപ്പിക്കണം

ഗ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളോടുള്ള അവഗണന അവസാനിപ്പിക്കണം
മലപ്പുറം: ഗവര്‍മെണ്ട് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് മഞ്ചരി ജി സി ഐ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആവശ്യപ്പെട്ടു. പല ഉയര്‍ന്ന ജോലികള്‍ക്കും ആവശ്യമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എക്കൗണ്ടന്‍സി, ബിസ്‌നസ് സ്റ്റഡീസ് തുടങ്ങി 12 ഓളം വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ നിന്ന് പഠിച്ചിറങ്ങുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരു ജോലിക്കും അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നില്ല. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതായി യോഗം വിലയിരുത്തി.


മലപ്പുറം ബാങ്ക് എപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥിയും എന്‍ സി പി ജില്ലാ പ്രസിഡന്റുമായ കെ പി രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. കെ എം സലീം അധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എന്‍ മുഹമ്മദ്,വിനു രാഘവന്‍,സാവിത്രി രാമനാട്ടുകര,മദന ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.കെ ബാബു സുരേന്ദ്രന്‍ സ്വാഗതവും എ ശങ്കരന്‍ നന്ദിയും പറഞ്ഞു.