ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറെ മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: മലപ്പുറം ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തുo ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച് സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും Tummy and me കമ്പനിയുടെയും അക്കൗണ്ടുകളിലേക്കും 17 കോടി രൂപ ട്രാൻസ്ഫർ ചെയ്തു തട്ടിപ്പ് നടത്തിയത് ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും തുടർന്ന് ബാങ്ക്,ജീവനെക്കാരനെ പുറത്താക്കി പോലീസിൽ പരാതി നൽകുകയും തുടർന്ന് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന പുളിയക്കോട്,കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലുറഹ്മാനെയാണ് (34) മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം DYSP അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.