ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കി മോദി സർക്കാർ; നേട്ടം കൊയ്യാൻ തീർഥാടന കേന്ദ്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ ബിജെപി

അധികാരത്തിലെത്തിയിട്ട് ഒമ്പത് വർഷങ്ങൾ പൂർത്തിയാക്കി നരേന്ദ്ര മോദി സർക്കാർ. ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാൻ തീർഥാടന കേന്ദ്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. ഒരുമാസം നീളുന്ന ജനസംബർഗം ഉൾപ്പെട നിരവധി പരിപാടികളാണ് ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനങ്ങളിലേയ്ക്ക്. ഒന്‍പതുവര്‍ഷത്തെ നേട്ടങ്ങള്‍ മേഖലാ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വിവരിക്കുന്നതാണ് പരിപാടി.

ഇതിന്റെ ഭാഗമായി കേന്ദ്രകൃഷിമന്ത്രി ശോഭാ കരന്തലജെ കേരളത്തിലെ പ്രചാരണത്തിന് തുടക്കമിട്ടു. കേന്ദ്രത്തിന്റെ ആനുകൂല്യങ്ങള്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ നേട്ടം കൊയ്യുന്നവെന്ന കുറ്റപ്പെടുത്തലും പ്രചാരണത്തിലുണ്ട്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്‍പതുവര്‍ഷത്തെ നേട്ടങ്ങള്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരിക്കുന്നതാണ് പരിപാടി. കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ കേരളത്തിലെ പ്രചാരണത്തിന് തുടക്കമിട്ടു.

9.6 കോടി ജനങ്ങള്‍ക്ക് സൗജന്യ പാചക വാതകം, മൂന്നരക്കോടി വീടുകള്‍, 11.72 കോടി ശുചിമുറികള്‍ തുടങ്ങിയ പദ്ധതികള്‍ അക്കമിട്ട് വിവരിക്കുന്നു.ഗ്രാമപ്രദേശങ്ങളിലെ ശുചിമുറികള്‍ 2014 ല്‍ 39 ശതമായിരുന്നെങ്കില്‍ 2023 ല്‍ അത് നൂറുശതമായി. 220 കോടി വാക്സീനുകള്‍ സൗജന്യമായി വിതരണം ചെയ്തുവെന്നും മന്ത്രി വിശദീകിരച്ചു ഇത്തരത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാര്‍ തന്നെ നേരിട്ട് മോദിസര്‍ക്കാരിന്റെ നേട്ടങ്ങള്‍ നേട്ടങ്ങള്‍ വിവരിക്കാനെത്തും.