റെയിൽവേ ജനറൽ മാനേജർക്ക് സ്വീകരണവും, നിവേദനവും നൽകി

തിരൂർ:വന്ദേ ഭാരതടക്കമുള്ള എല്ലാ ദീർഘദൂര ട്രെയിനുകൾക്കും കോച്ചുകൾ വർധിപ്പിക്കുക ,വന്ദേ ഭാരത് ആദ്യ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുക, രാവിലേയും , വൈകിട്ടും കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ മെമു അടക്കമുള്ള ട്രെയിനുകൾ അനുവദിക്കുക, അമൃത പദ്ധതിയിലുൾപ്പെട്ട തിരൂർ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂർ ചേമ്പർ ഓഫ് കോമേഴ്സ് തിരൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ദക്ഷിണ റെയിൽവേ മാനേജർ ആർ .എൻ . സിംഗിന് നിവേദനം നൽകി.

ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികളായ പി. പി അബ്ദുൽ റഹ് മാൻ , പി. എ. റഷീദ് , കെ.എൻ.ഗണേശൻ ഷാഫി മലാപറമ്പിൽ , ഇബ്നു വഫ , എ .എസ് രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി .

പാലക്കാട് ഡിവിഷണൽ റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി, അഡീഷണൽ റെയിൽവേ മാനേജർ കെ ജയകൃഷ്ണൻ , സീനിയർ ഡി. ഒ. എം .സി . വാസുദേവൻ, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ അരുൺ തോമസ് ,തിരൂർ സ്റ്റേഷൻ ട്രാഫിക് ഇൻസ്പെക്ടർ സുശീൽ എന്നിവർ ജനറൽ മാനേജറെ അനുഗമിച്ചു.