ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

തിരൂർ : ഫലസ്തീനില്‍ ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കുക, ഇസ്രായേലിനെതിരെ യുദ്ധകുറ്റം ചുമത്തുക എന്നാവശ്യപ്പെട്ടും ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിൽ പ്രകടനം നടത്തി,തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്റ്റാൻഡിൽ സമാപിച്ചു,തുടർന്ന് നടന്ന ഐക്യദാർഢ്യ സംഗമം വിമൺ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് ലൈല ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പിറന്ന മണ്ണിനെ മോചിപ്പിക്കാൻ പോരാടുന്ന മനുഷ്യ മക്കളെ കൊന്നൊടുക്കിയും, ഒരു നാടിനെ തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് എന്ന് ലൈല ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ആക്രമണങ്ങളിൽ പരിക്ക് പറ്റിയവർക്ക് ആശുപത്രികളിലിൽ പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് നാം കാണുതെന്നും ലൈല കൂട്ടി ചേർത്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ ആരിഫ വേങ്ങര, നാസിയ മുഹമ്മദ് എന്നിവർ സംസാരിച്ചു.നുസ്രത്ത് റഷീദ്, റിഷാന റാഫി, ഹഫ്സ ഹംസ, റംസിയ, ആശിദ ആദം എന്നിവർ നേതൃത്വം നൽകി.