Main Banner

എം.ഡി.എം.എയുമായി യുവാവിനെയും വാങ്ങിനല്‍കിയ ആളെയും പിടികൂടി

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും യുവാവിന് എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി.

1 st paragraph

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മീനങ്ങാടി ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി.എം. സുഹൈല്‍ (34) നെയാണ് അറസ്റ്റ് ചെയ്തത്. സുഹൈല്‍ സഞ്ചരിച്ച കെ.എല്‍ 10 ഡബ്ല്യൂ 8003 നമ്ബര്‍ ഹോണ്ടസിറ്റി കാറില്‍ നിന്നുമാണ് 18.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്ബാല നത്തംകുനി സ്വദേശിയായ ചുണ്ടേല്‍ തൊടിവീട്ടില്‍ അമലിനെ(23) പിടികൂടിയത്. മൈസൂരില്‍ വെച്ച്‌ സുഹൈലിന് എം.ഡി.എം.എ കൈമാറിയ ശേഷം ഇയാള്‍ ബസില്‍ യാത്ര ചെയ്ത് വരുകയായിരുന്നു. എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സബിത, എസ്.സി.പിമാരായ സാദിക്ക്, ശിവദാസൻ, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

2nd paragraph