മന്തിയെ തോല്‍പ്പിക്കും രുചിയില്‍ ഒരു സ്പെഷ്യല്‍ റൈസ്

ലോകമെമ്ബാടമുള്ള ഇസ്ലാം മത വിശ്വാസികള്‍ നോമ്ബു കഴിഞ്ഞ് ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള തിരക്കിലാണ്. ചെറിയ പെരുന്നാള്‍ ആഘോഷമാക്കാൻ തീൻ‌മേശയിലൊരുക്കാം സ്പെഷ്യല്‍ ഒരു വിഭവം.മന്തിയെ തോല്‍പ്പിക്കും രുചിയില്‍ ഒരു റൈസ് തയ്യാറാക്കിയാലോ.

വേണ്ട ചേരുവകള്‍…

അറബിക് റൈസ് /
സെല്ലാ റൈസ് 1 കിലോ
ക്യാരറ്റ് 2 എണ്ണം
മാഗി ക്യൂബ് 2 എണ്ണം
സവാള 2 എണ്ണം
വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് 1 ടീസ്പൂണ്‍
മസാല കൂട്ട് പ്രട്ട ഗ്രാമ്ബൂ തക്കോലം ബേലീഫ് ഉണക്ക നാരങ്ങ) എല്ലാം 2 എണ്ണം വീതം
പച്ചമുളക് ഞെട്ട് കളയാത്തത് 3 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് 2 എണ്ണം

തയ്യാറാക്കുന്ന വിധം…

സെല്ലാ റൈസ്/ അറബിക് റൈസ് 1 മണിക്കൂർ കുതിർത്ത് എടുക്കുക. ഇനി ഒരു പാത്രത്തില്‍ കുറച്ച്‌ കൂടുതല്‍ വെള്ളം വെച്ച്‌ അതിലേക്ക് മസാലകളും 1 മാഗി ക്യൂബും ആവശ്യത്തിന് ഉപ്പും ഞെട്ട് കളയാത്ത പച്ചമുളകും ചേർത്ത് തിളക്കുമ്ബോള്‍ കുതിർത്ത് വെച്ച അരിയും ചേർത്ത് വേവിച്ച്‌ വെള്ളം ഊറ്റി എടുക്കുക. ഇനി ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച്‌ (നെയ്യ് ഇഷ്ടമുള്ളവർക്ക് അത് ചേർക്കാം) സവാള അരിഞ്ഞതും ചച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക വഴന്ന് വരുമ്ബോള്‍ ഇഞ്ചി വെളുതുള്ളി പേസ്റ്റ് ചേർത്ത് വഴറ്റിയതിന് ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കുക. ശേഷം മാഗിയുടെ ക്യൂബ് ഒരു പാക്കറ്റ് ചേർക്കുക. ശേഷം വേവിച്ച്‌ വെച്ചിരിക്കുന്ന റൈസ് കുറേശ്ശേയായി ചേർത്ത് യോജിപ്പിച്ച്‌ എടുക്കുക. ശേഷം ഒരു പീസ് ചാർക്കോള്‍ കത്തിച്ച്‌ Smokey flavour കൊടുക്കുക. ടേസ്റ്റി അറബിക് റൈസ് റെഡി. കൂടെ ചിക്കൻ ഫ്രൈയും മയോണൈസും ഉണ്ടെങ്കില്‍ പൊളിക്കും.