സാമൂഹ്യനീതിവകുപ്പിന്‍റെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വൈകുന്നു

പാലക്കാട്: ഭിന്നശേഷി വിദ്യാർഥികള്‍ക്കായി സാമൂഹ്യനീതിവകുപ്പ് നല്‍കിവരുന്ന സ്കോളർഷിപ്പ് തുകയുടെ വിതരണം വൈകുന്നു.നിവേദനങ്ങള്‍ക്കൊടുവില്‍ തുക നല്‍കാൻ ഉത്തരവായെങ്കിലും സാങ്കേതിക തകരാർ മൂലമാണ് വിതരണം തടസ്സപ്പെടുന്നതെന്ന് അധികൃകർ പറയുന്നു.

36,000 രൂപയില്‍ താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ ഭിന്നശേഷി വിദ്യാർഥികള്‍ക്കാണ് സാമൂഹ്യനീതിവകുപ്പ് സ്കോളർഷിപ്പ് നല്‍കിവരുന്നത്.

2022-23 അധ്യയനവർഷത്തെ സാമൂഹ്യനീതിവകുപ്പിന്റെ ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കേണ്ടത് 2023 മാർച്ചിലാണ്. എന്നാല്‍ ഒരുവർഷത്തിന് ശേഷമാണ് തുക വിതരണം ചെയ്യാൻ ഉത്തരവിറങ്ങിയത്. ഒരുവർഷം കഴിഞ്ഞ് 2024 മാർച്ചില്‍ ഇറങ്ങിയപ്പോള്‍ ജീവനക്കാർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായെന്നാണ്‌ തദ്ദേശസ്ഥാപന അധികൃതർ ബന്ധപ്പെട്ട അധ്യാപകരോട് പറഞ്ഞത്.