തുടക്കം 90 ലക്ഷത്തില്‍, അവസാനിച്ചത് കോടികളില്‍; സൂപ്പര്‍താരങ്ങളെ പിന്നിലാക്കിയ ‘പ്രേമലു’, ഫൈനല്‍ കളക്ഷൻ

മലയാള സിനിമയ്ക്കിത് സുവർണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കണ്ടന്റിലും മേക്കിങ്ങളും കസറിയ മലയാള സിനിമ കോടി ക്ലബ്ബുകളെല്ലാം കയ്യെത്തും ദൂരത്ത് ആക്കി കഴിഞ്ഞു.എന്തിനേറെ 200 കോടി ക്ലബ് എന്ന ഖ്യാതിയും മോളിവുഡിന് സ്വന്തമായി. ഈ ഹിറ്റിന് തുടക്കമിട്ടത് പ്രേമലു ആണ്. വലിയ ഹൈപ്പോ മുൻവിധികളോ ഒന്നും ഇല്ലാതെ എത്തിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ് കണ്ട് അമ്ബരന്നവരും അഭിമാനിച്ചവരുമാണ് ഏറെ സിനിമാസ്വാദകരും.

കേരളത്തിന് പുറമെ ഇതര നാടുകളിലും പ്രേമലു സിനിമ കസറി. നസ്ലെൻ ആയിരുന്നു ചിത്രത്തിലെ നായകൻ. മമിത ബൈജു നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡി ആണ്. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിലെ ആദ്യമായി 100 കോടി ക്ലബ്ബില്‍ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി നസ്ലെൻ മാറുക ആയിരുന്നു.

വിജയഭേരി മുഴക്കിയ തിയറ്റർ റണ്ണിന് പിന്നാലെ ഏപ്രില്‍ 12ന് പ്രേമലു ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ പ്രേമലുവിന്റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം പ്രേമലു ആകെ നേടിയത് 135.9 കോടിയാണ്.

പ്രേമലു കളക്ഷൻ കണക്കുകള്‍ ഇങ്ങനെ
…………………………
കേരളം – 62.75 കോടി
AP / TS – 13.85 കോടി
തമിഴ്നാട് – 10.43 കോടി
കർണാടക – 5.52 കോടി
റസ്റ്റ് ഓഫ് ഇന്ത്യ – ₹1.1cr
ടോട്ടല്‍ ഇന്ത്യ കളക്ഷൻ – 93.65 കോടി

യുഎഇ, ജിസിസി -3.12M
നോർത്ത് അമേരിക്ക- $866K
യുകെ അയർലന്റ്- $564K [£449K]
ഓസ്ട്രേലിയ- $213K [A$323K]
ന്യൂസിലാന്റ്- $47K [NZ$77K]
യുറോപ്പ്, സിംഗപ്പൂർ – ROW $260K
ഓവർസീസ്‍- $5.07M (42.25 കോടി)

ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളില്‍ എത്തിയത്. നസ്ലെൻ, മമിത ബൈജു എന്നിവർക്ക് ഒപ്പം ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം.