മതേതരത്വത്തിന്റെ ശ്വാസം നിലനിർത്താൻ ഇന്ത്യ ജയിക്കട്ടേ; ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി.
ആസന്നമായ പാർലിമെന്റ് തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാകമ്മിറ്റി അവസാന വട്ട പ്രചരണം നടത്തി. തങ്ങളുടെ സുഹൃത്തുക്കളെയും കുടുബംഗങ്ങളെയും ജനാധിപത്യ ഇന്ത്യയുടെ തെരെഞ്ഞെടുപ്പിന്റെ ഭാഗമാക്കാനും യുഡിഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം വർധിപ്പിക്കണമെന്നും ഫോൺ വിളിച്ചും മെസ്സേജുകൾ അയച്ചും അഭ്യർത്ഥിച്ചു.
ഈ തെരഞ്ഞെടുപ്പ് മതേതര ഇന്ത്യയുടെ ശ്വാസം നിലനിർത്താനുള്ള യുദ്ധമാണെന്ന് ഉപാധ്യക്ഷൻ ചാന്ദിഷ് പൊന്നാനി പ്രവർത്തകരെ ഓർമ്മിപ്പിച്ചു. സലീം ഇടശ്ശേരി, നൗഫൽ കട്ടുപ്പാറ, ജാഫർ കമ്പാല, അനീസ് വളപുരം, ഇർഫാൻ പകര, വസീം പൊന്നാനി, ഷറഫു ദോഹ, റജീഷ് ബാബു, സൈദ് തെന്നല, ആഷിഖ് അയിരൂർ എന്നിവർ നേതൃത്വം നൽകി.