മെസിയുടെ റൂം നമ്പര്‍ 202; തൊട്ടടുത്ത മുറിയില്‍ ഡി പോള്‍; പരിശീലന ഗ്രൗണ്ടിന് അടുത്ത് തന്നെ് ടീം ഹോട്ടല്‍

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലാണ് മെസിപ്പടയുടെ ബേസ് ക്യാംപ്. പരിശീലന ഗ്രൗണ്ടിന്റെയും ടീം താമസിക്കുന്ന ഹോട്ടലിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാന്‍സാസ് സിറ്റിയിലെ സ്‌പോര്‍ട്ടിങ് കെസി പെര്‍മോന്‍സ് സെന്ററിലാണ് നിലവിലെ ചാമ്പ്യന്മാരുടെ ലോകകപ്പ് ഒരുക്കം.നായകന്‍ ലിയോണല്‍ മെസി കൂടി സ്‌ക്വാഡിനൊപ്പം ചേര്‍ന്നതോടെ ആവേശം വാനോളമാണ്.
പരിശീലന ഗ്രൗണ്ടിന് അടുത്ത് തന്നെയാണ് ടീം ഹോട്ടലും. അര്‍ജന്റീനയുടെ നീലയും വെള്ളയും തീമിലാണ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. 118 റൂമുകളും, ജിമ്മും റെസ്റ്റോറന്റും ഗെയിം റൂമും അടക്കം താരങ്ങള്‍ക്ക് ഒന്നിനുമൊരു കുറവുമുണ്ടാകില്ല.

ഹോട്ടലിലെ 202ാം മുറിയാണ് നായകന്‍ ലിയോണല്‍ മെസിക്ക്. മെസിക്ക് ഒറ്റക്കൊരു റൂമാണ് നല്‍കിയിട്ടുള്ളത്. മുന്‍ കാലങ്ങളില്‍ സെര്‍ജിയോ അഗ്യൂറോയും എയ്ഞ്ചല്‍ ഡി മരിയയുമെല്ലാം മെസിക്കൊപ്പം റൂം ഷെയര്‍ ചെയ്യുമായിരുന്നു. മെസിയുടെ റൂമിന് തൊട്ടടുത്തതായ 202ല്‍ റൊഡ്രിഗോ ഡി പോളും നിക്കോളാസ് ഓട്ടമെന്റിയുമുണ്ട്.. മെസിയുടെ ബോഡിഗാര്‍ഡെന്ന് ആരാധകര്‍ വിളിക്കുന്ന ഡി പോള്‍ ഒരു വിളിപ്പുറമകലെയെന്ന് സാരം.
ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീനയ്ക്ക് രണ്ട് സന്നാഹമത്സരങ്ങളുണ്ട്. 7ന് ഹോണ്ടുറാസിനേയും 10ന് ഐസ്‌ലന്‍ഡിനേയും നേരിടും. 17ന് അള്‍ജീരിയക്കെതിരെയാണ് ലോകകപ്പിലെ നീലപ്പടയുടെ ആദ്യ മത്സരം.