Main Banner

ഇറാനെതിരെ അമേരിക്കയുടെ ആക്രമണം ആരംഭിച്ചുവെന്ന് ആക്‌സിയോസിന്റെ റിപ്പോര്‍ട്ട്; കനത്ത തിരിച്ചടി നല്‍കുമെന്ന് ട്രംപിന്റെ ഭീഷണി

ഇറാന്‍-അമേരിക്ക സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ ഇറാന്‍ നടത്തിയ ആക്രമണശ്രമത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചു. ശത്രുവിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും ആഹ്വാനം ചെയ്തു.

1 st paragraph

ഇറാനെതിരെ അമേരിക്കയുടെ ആക്രമണം ആരംഭിച്ചതായി അമേരിക്കന്‍ മാധ്യമമായ ആക്സിയോസ്. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇന്നലെ അമേരിക്കന്‍ എല്‍ എന്‍ ജി കപ്പലിനു നേരെ ഈജിപ്തിലെ തുറമുഖമായ ഡാമിയറ്റയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലില്‍ വന്‍തീപിടിത്തമുണ്ടായിരുന്നു. ശത്രുവിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാനെതിരെ പതിമൂന്ന് ദിവസം നീണ്ട തുടര്‍ച്ചയായ ആക്രമണത്തിനുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക ആക്രമണം നിര്‍ത്തിയത്. നയതന്ത്ര ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിനായിരുന്നു വെടിനിര്‍ത്തല്‍.

ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ഫെബ്രുവരിയില്‍ സംയുക്ത ആക്രമണം നടത്തിയപ്പോള്‍ ഇത് ആഴ്ചകള്‍ മാത്രമേ നീണ്ടുനില്‍ക്കൂ എന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാസങ്ങളായി കരാറുകളെപ്പോലും ലംഘിച്ച് ആക്രമണങ്ങള്‍ തുടരുന്നു എന്നത് ആശങ്കയുയര്‍ത്തുകയാണ്. അതേസമയം ഇറാഖിലെ ഇറാന്‍ അനുകൂല പോരാളികള്‍ക്കെതിരെ സൗദിയും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ മരണം 20 ആയി. 32 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഹോര്‍മുസില്‍ തുല്യമായ ജലപാത വിഭജനം വേണമെന്ന ഒമാന്റെ ആവശ്യം ഇറാന്‍ തള്ളിയിട്ടുമുണ്ട്.

2nd paragraph