Main Banner

അനധികൃത ബോര്‍ഡുകള്‍: മലപ്പുറം ജില്ലയില്‍ 2.40 ലക്ഷം രൂപ പിഴയീടാക്കി

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇതുവരെ 2.40 ലക്ഷം രൂപ പിഴയീടാക്കി. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പോലീസ്, കെ.എസ്.ഇ.ബി എന്നീ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

1 st paragraph

വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ജില്ലാതലത്തില്‍ 27 പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ തുടരാനും അനധികൃതമായി ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

 

2nd paragraph