Main Banner

എം.ഡി.പി.എസ് ഐ.ടി.ഐയിൽ അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു

​തിരൂർ: അഖിലേന്ത്യാ ട്രേഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുത്തൂർ എം.ഡി.പി.എസ് ഐ.ടി.ഐയിലെ ട്രെയിനികൾക്കുള്ള ആദരവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കീഴടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.

1 st paragraph

​പ്രിൻസിപ്പൽ അബ്ദുസ്സലാം മച്ചിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെറിയമുണ്ടം ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ വിജയ പ്രസാദ് എം.വി വിശിഷ്ടാതിഥിയായി പങ്കെടുത്തു. എം.ഡി.പി.എസ് ട്രസ്റ്റ് സെക്രട്ടറി സൈതു കൈനിക്കര ഉപഹാര സമർപ്പണം നടത്തി.

2nd paragraph

​ചടങ്ങിൽ കൗൺസിലർ ഹഫ്സത്ത് ടി.കെ, ഹരീഷ് എം. കൃഷ്ണൻ (പ്രിൻസിപ്പൽ, GHSS എറ്റൂർ), ഷഹന കെ.എസ് (സീനിയർ മാനേജർ, തവനൂർ അസാപ് സ്കിൽ പാർക്ക്), ഇമ്രാൻ എം. (എച്ച്.ആർ ഹെഡ്, ഇൻഡസ് മോട്ടോഴ്സ്), നൗഷാദ് എ.എം (മാനേജിംഗ് ഡയറക്ടർ, സ്മാർട്ട് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), അബൂബക്കർ അൻസാരി (ഓഫീസ് സെക്രട്ടറി, MDPS ട്രസ്റ്റ്), വൈസ് പ്രിൻസിപ്പൽ ഇസ്മായിൽ കെ.പി, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ പ്രദീപ് എൻ, സ്വപ്ന കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

​സൂപ്രണ്ട് അസീസ് കെ.ടി സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ അലി പി നന്ദിയും പറഞ്ഞു.