അന്താരാഷ്ട്ര ശുചീകരണ വാരം; വാക്കാട് ബീച്ച് ശുചീകരിച്ചു

തിരൂര്‍: അന്താരാഷ്ട്ര ശുചീകരണ വാരത്തോട് അനുബന്ധിച്ച് വെട്ടം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 18 വാക്കാട് ബീച്ച് ശുചീകരണം നടത്തി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി പി സക്കീന നിര്‍വ്വഹിച്ചു . മൗലാനാ കോളേജ് NSS യൂണിറ്റ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മ്മസേന ,തൊഴില്‍ ഉറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായി.


സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർ പേഴ്സണ്‍ ബൈഷമനോജ്, വാര്‍ഡ് മെമ്പര്‍ മുരളീധരന് മാസ്റ്റർ, ഷഹന ടീച്ചര്‍, മുജീബ്, അബ്ദുള്‍ മജീദ്, എ.പി മനാഫ് ,ഫൈസല്‍ ,റിയാസ് എന്നിവര്‍ നേതൃത്വം നല്കി.

