സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കൾക്ക് താനൂരിൽ പി.കെ. നവാസ് എം.എൽ.എയുടെ ആദരം

താനൂർ: സംസ്ഥാന കായികമേളയിൽ മികച്ച വിജയം കൈവരിച്ച മെഡൽ ജേതാക്കൾക്ക് താനൂരിൽ പി.കെ. നവാസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉജ്ജ്വല ആദരം നൽകി. കായികമേളയിൽ 24 സ്വർണം, 24 വെള്ളി, കൂടാതെ വെങ്കല മെഡലുകൾ എന്നിവ കരസ്ഥമാക്കിയ കായിക പ്രതിഭകളെയാണ് ചടങ്ങിൽ ആദരിച്ചത്.

താനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, താനൂർ നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ, വൈസ് ചെയർമാൻ എം.പി. അഷ്റഫ്, ടി.എം.ജി. കോളേജ് കായികവിഭാഗം മേധാവി ഡോ. ഷുക്കൂർ, മുത്തുക്കോയ തങ്ങൾ താനൂർ, നൂഹ് കരിങ്കപ്പാറ, വി. ജയ്ശങ്കർ, എസ്.പി. കോയമോൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നാടിന് അഭിമാനമായി മാറിയ കായികതാരങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ചടങ്ങിൽ നൽകിയത്. ചടങ്ങിൽ കായിക പ്രേമികളും രക്ഷിതാക്കളും പങ്കെടുത്തു.

