Main Banner

ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് ആലത്തിയൂരിൽ തിരി തെളിയും 

തിരൂർ: കലയുടെ വർണ്ണവസന്തം തീർക്കാൻ 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് (ശനിയാഴ്ച) ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1 st paragraph

നവംബർ 28 മുതൽ ഡിസംബർ 3 വരെയാണ് കലാമേള നടക്കുന്നത്.  ഇന്ന് രാവിലെ 9 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ സക്കീന മലയിൽ കണ്ണഞ്ചേരി പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. ഉച്ചയ്ക്ക് 3 മണിക്ക് വർണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ വി.എസ്. ജോയ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി.മാരായ എം.പി. അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, പി.പി. സുനീർ എന്നിവരും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 സെക്കൻഡ് റണ്ണറപ്പ് തീർത്ഥ സത്യനും മുഖ്യാതിഥികളായി പങ്കെടുക്കും.

2nd paragraph

ജില്ലയിലെ എം.എൽ.എ.മാർ, ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.  കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ) സക്കീന മലയിൽ, ഡി.ഡി.ഇ മലപ്പുറം ഷറഫുദ്ദീൻ കെ.എ.എസ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന കൊളങ്കര വീട്ടിൽ, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമീൻ കരുവാനത്ത്, പ്രോഗ്രാം കൺവീനർ കെ. സരിത, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, ഹെഡ്മാസ്റ്റർ സിദ്ധീക്കുൽ അക്ബർ പി.സി, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ മുഹമ്മദ് അസ്ലം കെ.എം, റിസപ്ഷൻ കൺവീനർ കിഷോർ കൊട്ടേക്കോട്ടിൽ എന്നിവർ പങ്കെടുത്തു.