കാറ്റെന്നു വെച്ചാല്‍ കൊടുംകാറ്റ്, മഞ്ഞെന്നു പറഞ്ഞാല്‍ കൊടുംമഞ്ഞ്; നരകപ്പാലവും നീലക്കൊടുവേലിയും ഒളിഞ്ഞിരിക്കുന്ന ഇല്ലിക്കല്‍ കല്ലിലേയ്ക്ക്

മൂന്ന് ഭീമൻ പാറക്കെട്ടുകള്‍ ഒരുമിച്ച് ചേർന്നാണ് ഇല്ലിക്കല്‍ കല്ലുണ്ടായത്. ഈ കൂറ്റൻ പാക്കെട്ടുകള്‍ ഭയവും അതിയശവും തോന്നിപ്പിക്കുന്ന ഒന്നാണ്.ഇവ ഓരോന്നിനും പ്രത്യേക ആകൃതിയുണ്ട്. അവയിലൊന്നിന് കൂണിനോട് സാമ്യമുള്ള കുടയുടെ ആകൃതിയിലുള്ള പാറ. കുടക്കല്ല് ഇത് എന്നാണ് അറിയപ്പെടുന്നത്. രണ്ടാമത്തെ പാറക്കെട്ടിന് വശങ്ങളില്‍ ഒരു ചെറിയ കൂനയുണ്ട്, അതിനാല്‍ ഇതിനെ കൂനുകല്ല് എന്ന് വിളിക്കുന്നു. മൂന്നാമത്തെ കല്ലാണ് ഇല്ലിക്കല്‍ കല്ല്.
ഇല്ലിക്കല്‍ കല്ലുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന കഥകള്‍ നിരവധിയാണ്. മുത്തശ്ശിക്കഥകളിലൊക്കെ കേട്ട് പരിചയമുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇല്ലിക്കല്‍ കല്ലിലുണ്ട് എന്നാണ് പറയപ്പെടുന്നത്.കൂനുകല്ലിന് കുറുകെയായി നരകപാലം ഉണ്ട്. ഈ പാലത്തിലെ താഴ്ചയിലുള്ള വിടവിലാണ് നീലക്കൊടുവേലി വളരുന്നതെന്നും പറയുന്നു.


നീലക്കൊടുവേലി തേടി പണ്ടുകാലത്ത് നിരവധിയാളുകള്‍ ഇല്ലിക്കല്‍ കല്ല് കയറിയെന്നും അപകടങ്ങള്‍ സംഭവിച്ചെന്നും കഥകളുണ്ട്. പണ്ടുകാലത്ത് നരകപ്പാലത്തിലേയ്ക്ക് പോയവര്‍ തിരികെ വന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്.മഴയും തണുപ്പുമുള്ള സമയങ്ങളില്‍ ഇല്ലിക്കല്‍ കല്ലിനെ കോടമഞ്ഞ് മൂടും. ഇത്തരം സന്ദർഭങ്ങളില്‍ പലർക്കും ഇല്ലിക്കല്‍ കല്ല് നേരില്‍ കാണാൻ സാധിക്കാതെ വരും.

