Shobika

പൊലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനമിടിച്ച്‌ അപകടം;അബിൻവര്‍ക്കിയും ലിജുവും സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെട്ടു


കൊച്ചി: കോണ്‍ഗ്രസ് നേതാക്കളായ എം ലിജു, അബിന്‍ വര്‍ക്കി എന്നിവര്‍ സഞ്ചരിച്ച കാര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.കൊല്ലം കൊട്ടാരക്കര വയക്കലില്‍വെച്ചായിരുന്നു അപകടം. പൊലീസിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനം ഇവരുടേതടക്കമുള്ള വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കില്ല. അതേസമയം കോട്ടയം സ്വദേശികളായ കാര്‍ യാത്രികര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പരിക്കേറ്റ പൊലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

1 st paragraph

സംഭവത്തെക്കുറിച്ച്‌ അബിന്‍വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത്-

പ്രിയപ്പെട്ടവരെ,

2nd paragraph

ഇന്ന് തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലെ കെപിസിസി പരിപാടിക്ക് പോകുന്ന വഴിയില്‍ കൊട്ടാരക്കരക്ക് അടുത്തുവച്ച്‌ ഞാനും, കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു, ആറ്റിപ്ര അനില്‍, പ്രകാശ്, ശിവപ്രകാശ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഒരു പോലീസ് ഇന്റര്‍സെപ്ടര്‍ വാഹനം വന്നിടിക്കുകയുണ്ടായി. മൂന്നോളം വാഹനങ്ങളില്‍ ഇടിച്ചാണ് പോലീസ് വാഹനം നിന്നത്. ഞങ്ങളുടെ വാഹനത്തിന് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ദൈവാനുഗ്രഹത്താലും, ഞങ്ങളുടെ വണ്ടിയോടിച്ചിരുന്ന ശിവപ്രകാശിന്റെ സമയോചിതമായ ഇടപെടലും കാരണം ഞങ്ങള്‍ക്ക് ആര്‍ക്കും പരിക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങളുടെ പിന്നില്‍ വന്നിരുന്ന വാഹനത്തിലേക്കാണ് പ്രധാനമായ അപകടമുണ്ടായത്. ആ വാഹനത്തില്‍ സഞ്ചരിച്ച കുടുംബത്തിന് സാരമായ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്. അവരെ ഉടന്‍ തന്നെ കൊട്ടാരക്കര വിജയ ആശുപത്രിയിലും പരിക്കേറ്റ പോലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അഡ്മിറ്റ് ചെയ്തിട്ടുണ്ട്. രണ്ട് ആശുപത്രിയിലും പോവുകയും പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഒട്ടേറെ സ്‌നേഹിതര്‍ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് ഇട്ടത്.
എല്ലാവരുടെയും സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി.