Fincat

എട്ട് വയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍


തിരുവനന്തപുരം: ചെമ്ബഴന്തിയില്‍ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെമ്ബഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്ബതികളുടെ മകന്‍ ശ്രേയസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചെമ്ബഴന്തി മണക്കല്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രേയസ്. മുറിയിലെ ജനാലയില്‍ ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)