കോഴിക്കോട് -നിലമ്പൂർ ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് -നിലമ്പൂര്‍- ഗൂഡല്ലൂര്‍ റോഡില്‍ ചന്തക്കുന്ന് – വെളിയംതോട് പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് പ്രവൃത്തി തീരുന്നതു വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. നിലമ്പൂരില്‍ നിന്നും വഴിക്കടവ് ഭാഗത്തേക്കും തിരിച്ചുമുള്ള വലിയ ദീര്‍ഘദൂര വാഹനങ്ങള്‍ ചന്തക്കുന്ന്-കരുളായി – കാറ്റാടിക്കടവ് – എടക്കര വഴിയും മറ്റു വാഹനങ്ങള്‍ ചന്തക്കുന്ന് – കരുളായി – വടക്കേകൈ – മുട്ടിക്കടവ് വഴിയോ, ചന്തക്കുന്ന് – മുമ്മുള്ളി- കരിമ്പുഴ വഴിയോ തിരിഞ്ഞു പോകണം.

