AAK

തിരൂർ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ നാമനിർദ്ദേശ പത്രിക നൽകി

തിരൂർ: ഐക്യ ജനാധിപത്യ മുന്നണിയുടെ തിരൂർ നിയോജക മണ്ഡലം സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ നാമ നിർദദ്ദേശ പത്രിക സമർപ്പിച്ചു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അവിടെ നിന്നും പത്രിക ഏറ്റ് വാങ്ങിയ ശേഷമാണ് റിട്ടേർണിംഗ് ഓഫീസർ
മലപ്പുറം കലക്ട്രേറ്റിൽ റവന്യൂ റിക്കവറി വിഭാഗത്തിലെ ഡപ്യൂട്ടി കലക്ടർ കെ.എ ഫാത്തിമത്ത് സുമയ്യ മുമ്പാകെ
പത്രിക നൽകിയത്.
യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.എ പത്മകുമാർ,വെട്ടം ആലിക്കോയ, കോട്ടയിൽ അബ്ദുൽ കരീം, കെ.പി ഫസലുദ്ധീൻ എന്നിവർ കൂടെയുണ്ടായിരുന്നു.
എം.പി മുഹമ്മദ് കോയ, ഫൈസൽ എടശ്ശേരി, പി.സി ഇസ്ഹാഖ്,ടി. കുഞ്ഞാവ, കെ.ടി ആസാദ്,നൗഷാദ് പരന്നേക്കാട് ഉൾപ്പെടെയുള്ള ഭാരവാഹികളും നേതാക്കളുമായ നിരവധി പേർ ചടങ്ങിൽ പങ്കാളികളാവാൻ തിരൂരിൽ നിന്നും മലപ്പുറത്തെത്തിയിരുന്നു.

1 st paragraph