Shobika

യുഡിഎഫ് സ്ഥാനാർത്ഥി കെ. പി നൗഷാദ് അലിയുടെ ആലങ്കോട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പര്യടനം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി

പൊന്നാനി:യുഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനം ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി വിവിധ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ കാത്തു നിന്നു.വിവിധ കേന്ദ്രങ്ങളിൽ കാണപ്പെട്ട ഈ ജനപങ്കാളിത്തം കേരളത്തിലെയും പൊന്നാനിയിലെയും വികസന മുരടിപ്പിന് അവസാനമാകണമെന്ന വോട്ടർമാരുടെ ആവശ്യം ശക്തമാണ് എന്നതിന് തെളിവാണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.

1 st paragraph

അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസര സൃഷ്ടി, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പുരോഗതി എന്നിവയിൽ നിയോജകമണ്ഡലത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി കെ പി നൗഷാദ് അലി മറുപടി പ്രസംഗങ്ങളിൽ പറഞ്ഞു.
പര്യടനം ചിയ്യാനൂരിൽ നിന്നും ആരംഭിച്ച പാവിട്ടപ്പുറത്ത് സമാപിച്ചു.

മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ആലങ്കോട് പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പി.പി യൂസഫലി, സിദ്ദീഖ് പന്താവൂർ, ഹുറൈർ കൊടക്കാട്, മുസ്തഫ വടമുക്ക്, ഷാനവാസ് വട്ടത്തൂർ, അൻവർ കോക്കൂർ, രഞ്ജിത് അടാട്ട്,ശരീഫ് മാസ്റ്റർ,അടാട്ട് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു .

2nd paragraph