സൗജന്യ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിച്ചു

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വ്യക്തിത്വ വികസന (സോഫ്റ്റ് സ്കില്‍സ്) പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 9, 10, 11 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്.

ആശയവിനിമയ മികവ്, പ്രൊഫഷണല്‍ പെരുമാറ്റം, ആത്മവിശ്വാസത്തോടെയുള്ള അഭിമുഖ പരിശീലനം, മികച്ച റെസ്യൂമെ തയ്യാറാക്കല്‍, വ്യക്തിത്വ വികസനം, ശരീരഭാഷ മെച്ചപ്പെടുത്തല്‍, സമയക്രമീകരണം, മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കല്‍, നേതൃത്വ പാടവം, സംഘാടന ശേഷി എന്നിവയിലാണ് പ്രമുഖ വിദഗ്ദ്ധര്‍ പരിശീലനം നല്‍കുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശീലനം സൗജന്യമാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് 300 രൂപ അടച്ച് പുതുതായി രജിസ്റ്റര്‍ ചെയ്ത് പങ്കടുക്കാം. പങ്കെടുക്കുന്നവര്‍ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന് കാര്‍ഡ്, പേപ്പര്‍, പേന, ഉച്ചഭക്ഷണം എന്നിവ കരുതണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, റെസ്യൂമെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ഫോണ്‍- 0483-2734737, 8078428570.
