Bridal

ഫുട്‌ബോള്‍ ലോക കപ്പ്: സ്‌പെയിന്‍ ടീമിന് ആശങ്കയായി നിക്കോ വില്യംസിന്റെ പരിക്ക്

സ്‌പെയിന്‍ മിഡ് ഫീല്‍ഡര്‍ നിക്കോ വില്യംസിന് പരിക്കേറ്റതോടെ ആശങ്കയിലായിരിക്കുകയാണ് സ്‌പെയിന്‍. ഫിഫ ലോക കപ്പിനുള്ള സ്പാനിഷ് ടീമില്‍ ഇടമുള്ള ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ പരിക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ലോക കപ്പില്‍ തിരിച്ചടിയാകുമോ എന്നതാണ് ടീം അധികൃതര്‍ ആശങ്കപ്പെടുന്നത്. ഞായറാഴ്ച അത്‌ലറ്റിക് ബില്‍ബാവോയുടെ ഹോം ഗ്രൌണ്ടില്‍ 1-0 ന് പരാജയപ്പെട്ട മത്സരത്തിലാണ് വില്യംസിന് പരിക്കേറ്റത്. ലോക കപ്പിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കെ മിഡ്ഫീല്‍ഡര്‍ നിക്കോ വില്യംസിന്റെ പരിക്കിനെ തുടര്‍ന്ന് അത്‌ലറ്റിക് ക്ലബിന്റെ ലാ ലിഗയിലെ മത്സരം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ ഹാംസ്ട്രിംഗ് പരിക്കാണ് നിക്കോ വില്യംസിനെ അലട്ടുന്നത്.

1 st paragraph

23 കാരനായ നിക്കോ വില്യംസ് 2022 മുതല്‍ സ്‌പെയിനിന്റെ ദേശീയ ടീമംഗമായി 30 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. താരമാണ് വില്യംസ്. ഈ സീസണില്‍ അത്‌ലറ്റിക് ക്ലബിനായി 32 മത്സരങ്ങളില്‍ ഏഴ് അസിസ്റ്റുകളും ആറ് ഗോളുകളും നിക്കോ വില്യംസിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.