ഗവ. വനിതാ കോളേജിൽ അതിഥി അധ്യാപക നിയമനം


മലപ്പുറം: മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി (Islamic History) വിഷയത്തില്‍ അതിഥി അധ്യാപകയെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23-ന് ഉച്ചയ്ക്ക് 2:00 മണിക്ക് കോളേജില്‍ വെച്ച് നടക്കും.
യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ (DCE) പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി നിശ്ചിത സമയത്ത് കോളേജിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9188900203 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
