തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ അതിഥി അദ്ധ്യാപക ഒഴിവ്; ഇന്റർവ്യൂ ജൂലൈ 2-ന്

യു.ജി.സി (UGC) റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്കും, കേരളത്തിലെ ഏതെങ്കിലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (Deputy Director of Collegiate Education) കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാണ് അവസരം. നെറ്റ് (NET), പി.എച്ച്.ഡി (Ph.D) യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഫിസിക്സിൽ കുറഞ്ഞത് 55% മാർക്കോടെയുള്ള പി.ജി (Post Graduation) ബിരുദമുള്ളവരെയും പരിഗണിക്കുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 2026 ജൂലൈ 2-ന് രാവിലെ 10.00 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ നമ്പർ: 0494-2630027
