ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മോദിയുടെ വിഡിയോ; പ്രഹസനം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അര്‍ധരാത്രിയില്‍ വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി വിഡിയോയിലൂടെ ഉറപ്പുനല്‍കിയിരിക്കുന്നത്. പിന്നാലെ മോദിയുടെ വിഡിയോയെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ബുദ്ധിയെ അപമാനിക്കരുതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

22 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി ഏറ്റവും വേഗത്തില്‍ പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും ഉപയോഗിക്കുമെന്നാണ് മോദി വിഡിയോയിലൂടെ പറയുന്നത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിച്ച് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ധരാത്രി മോദി പുറത്തുവിട്ട വിഡിയോ പ്രഹസനമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പരിതാപകരമായ അര്‍ധരാത്രി വിഡിയോയാണ് പ്രധാനമന്ത്രി പങ്കുവച്ചിരക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക, മാപ്പ് പറയുക തുടങ്ങി മൂന്ന് ആവശ്യങ്ങളാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. സിജെപി സമരം പടര്‍ന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹി കണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും.
