Main Banner

‘ചോറും മീനും’ സംഘർഷത്തിനു പിന്നിൽ ജീവനക്കാരുടെ ഗുണ്ടായിസം ; സ്ഥാപനത്തിനെതിരെ വ്യാപക പ്രതിഷേധം

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം തിരൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ‘ചോറും മീനും’ എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ വ്യാപക പ്രതിഷേധം. 200 രുപയുടെ മീനിന് 300 രൂപ വിലയിട്ടത് ചോദ്യം ചെയ്തതിനാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ജീവനക്കാരും മാനേജരും അടക്കം വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഹോട്ടലിൻ്റെ ഗുണ്ടായിസം പുറത്തായത്. ഇതോടെ വ്യാപകമായ പ്രതിഷേധമാണ് സ്ഥാപനത്തിനെതിരെ ഉയർന്നിട്ടുള്ളത്.

1 st paragraph

അമിത വില ഈ സ്ഥാപനത്തിൽ ഈടാക്കുന്നത് പതിവാണെന്നും, ആദ്യം പറയുന്ന വിലയല്ല കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുകയെന്നും പലരും അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ചു.

യുവാവിന് ഹോട്ടൽ ജീവനക്കാരിൽ നിന്നും മർദ്ദനമേറ്റ സംഭവം പോലീസ് സ്റ്റേഷനിൽ വച്ച് ഒതുക്കി തീർത്തെങ്കിലും ജീവനക്കാരുടെ ഗുണ്ടായിസം ആളുകളിൽ ആശങ്ക പരത്തിയിട്ടുണ്ട്. കുടുംബവുമായി കഴിക്കാൻ എത്തുന്നത് ഇത്തരം ക്രിമിനൽ വാസനയുള്ളവരുടെ നടുവിലേക്കാണെന്ന ആശങ്കയാണ് പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

2nd paragraph