Main Banner

ട്രെക്കിംഗ് ക്യാംപ്: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് റാണിപുരത്തേക്ക് ട്രെക്കിംഗ് ക്യാംപ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ക്യാംപ് നടക്കുന്നത്. 18 മുതല്‍ 35 വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

1 st paragraph

ആയിരം രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന രേഖ സഹിതം mpm.ksywb@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ 24 നകം അപേക്ഷിക്കണം. ഫോണ്‍- 9895314639, 8075910924.