Main Banner

ആഡംബര കാർ ഉപയോഗിച്ചതിലെ ന്യായീകരണത്തിൽ വെട്ടിലായി മന്ത്രി കെ എം ഷാജി; നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി CPIM

കോഴിക്കോട്: സുഹൃത്തിന്റെ ആഡംബരകാർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതിലെ ന്യായീകരണത്തിൽ വെട്ടിലായി മന്ത്രി കെ എം ഷാജി. മന്ത്രിവാഹനം ഏതെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന ചട്ടം മന്ത്രിയുടെ വാദങ്ങൾ പൂർണമായും തള്ളുന്നതാണ്. കെ എം ഷാജിയുടേത് ഗൗരവമായ നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം രംഗത്തെത്തി.

1 st paragraph

മന്ത്രിമാർക്ക് അസൈൻ ചെയ്ത വാഹനത്തിൽ മാത്രമേ സ്റ്റേറ്റ് ബോർഡ് ഉപയോഗിക്കാൻ പാടുള്ളൂവെന്ന് പി രാജീവ് പറഞ്ഞു. ഹൈക്കോടതിയുടെ രണ്ടുവർഷം മുൻപുള്ള സുപ്രധാനമായ വിധിയുണ്ട് അദേഹം ചൂണ്ടിക്കാട്ടി. ശബരിമല പാർക്കിങ്ങിൽ സ്റ്റേറ്റ് ബോർഡ് വെച്ച് ആ സ്ഥലം ദുരുപയോഗപ്പെടുത്തുന്നതായിരുന്നു കേസ്. പൊതുമേഖല സ്ഥാപനത്തിന്റെ വണ്ടിയിൽ സ്റ്റേറ്റ് ബോർഡ് വച്ചത് ജഡ്ജിയുടെ കണ്ണിൽപെടുകയും കേസെടുക്കുകയും ചെയ്തുവെന്ന് പി രാജീവ് പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും വരെ സ്റ്റേറ്റ് ബോർഡ് വെക്കാൻ നിയന്ത്രണമുണ്ടെന്ന് പി രാജീവ് പറഞ്ഞു. അപ്പോഴാണ് മന്ത്രിപറയുന്നത് ഞാൻ ഇരിക്കുന്നിടമാണ് വാഹനം എന്ന്. അജ്ഞതയാണതെന്നും നിയമം അറിയില്ല എന്നത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമല്ലെന്നും അദേഹം വ്യക്തമാക്കി.

2nd paragraph