Main Banner

വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മാണം ; സൗജന്യ ഭൂമി വിട്ടു നൽകുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി 

വളാഞ്ചേരി : ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി വട്ടപ്പാറയിൽ നിന്ന് സർവ്വീസ് റോഡ് നിർമ്മാണത്തിന്  ദേശീയ പാത അതോറിറ്റിക്ക് സൗജന്യമായി ഭൂമി വിട്ടു നൽകുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായതായി പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ അറിയിച്ചു .

1 st paragraph

പ്രസ്തുത ഭൂമി വിട്ടു നൽകുന്നതിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരികാരം നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ റവന്യു ( എൽ ) വകുപ്പ് സ. ഉ. ( കൈ ) നം . 280 / 2026 / ആർ.ഡി പ്രകാരമാണ് ഭൂമി വിട്ടു നൽകുന്നതിന് ഉതരവായത് .

വട്ടപ്പാറയിൽ നിന്നും സർവ്വീസ് റോഡ് യാഥാർത്ഥ്യമാക്കുന്നതിന് ഭൂമി വിട്ട് നൽകണമെന്നാവശ്യപ്പെട്ട് എം എൽ എ നിരന്തരമായ ഇടപെടലുകളാണ് നടത്തിയിരുന്നത്. നഗരസഭ ഭരണ സമിതിയും ജനപ്രതിനിധികളും പ്രസ്‌തുത വിഷയത്തിൽ വിവിധ തലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു .

2nd paragraph

ദേശീയ പാതയയിൽ സർവ്വീസ് റോഡ് നിർമ്മാണത്തിനും 110 കെ.വി ട്രാൻസ്ഫോർമറും ട്രാൻസ്മിഷൻ ലൈനും മാറ്റി സ്ഥാപിക്കുന്നതിനായി സ്റ്റേറ്റ് ലാൻഡ് ബോർഡിൻ്റെ അനുമതിയോടെ മിച്ചഭൂമി വിട്ടു നൽകാവുന്നതാണ് എന്ന് ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ , ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു . തുടർന്നാണ് ഭൂമി വിട്ടു നൽകുന്നത് സംബന്ധിച്ച് ഭൂമി കൈമാറ്റ നിയമ പ്രകാരമുള്ള നിയമാനുസൃത നടപടികൾ ജില്ലാ കളക്ടർക്ക് കൈകൊള്ളാവുന്നതാണെന്ന് സ്‌റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.

തുടർന്ന് ജില്ലാ കളക്ടർ ശുപാർശ സമർപ്പിക്കുകയും ലാൻ്റ് റവന്യു കമ്മീഷണർ ഭൂമി കൈമാറാമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തത് പ്രകാരം സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് കാട്ടിപ്പരുത്തി വില്ലേജിൽ റീ സർവ്വേ നമ്പർ 40 / 1 ൽ ഉൾപ്പെട്ട 0.5189 ഹെക്ടർ ( 128.23 സെൻ്റ് ) മിച്ച ഭൂമി വൽകുന്നതിന് ഉത്തരവായത് .

കഴിഞ്ഞ ദിവസം എം.എൽ എയുടെ നേതൃത്വത്തിൽ എൻ. എച്ച് എ ഐ പ്രൊജക്ട് ഡയറക്ടർ സ്ഥലം സന്ദർശിച്ചിരുന്നു.