കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയാണ്. കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഫര്‍സീന അറയ്ക്കലിന് ജയം. 436 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞതവണ ഫാത്തിമ തഹലയ 2135 വോട്ടുകള്‍ക്ക് ജയിച്ച ഡിവിഷനാണ്.

ഫര്‍സീന അറക്കല്‍ 2681 വോട്ട് നേടി. എല്‍ഡിഎഫിന്റെ ടി.ടി.ജംഷീന 2275 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി ജീന കെ 204 വോട്ട് നേടി.
കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ഫാത്തിക തെഹ്ലിയ ,ദീപക് ജോയ് എന്നിവര്‍ നിയമസഭയിലേക്ക് വന്നതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 433 വോട്ട് നേടിയതോടെ എല്‍ഡിഎഫിന്റെ വി തുളസീധരന്‍ നറുക്കെടുപ്പിലൂടെ വിജയിച്ചു.
ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍സമ്മ ടോം ആണ് വിജയിച്ചത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു.
