ഫാത്തിമ തഹ്ലിയ 2274 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച കുറ്റിച്ചിറയിൽ ഫർസീന അറയ്ക്കിലിന് ലഭിച്ചത് 436 വോട്ട് മാത്രം; ലീഡ് കുറവ് പരിശോധിക്കുമെന്ന് ലീഗ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കുറ്റിച്ചിറയിലെ ലീഡ് കുറവ് പരിശോധിക്കുമെന്ന് ലീഗ്. ഫാത്തിമ തഹ്ലിയ 2274 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച കുറ്റിച്ചിറ വാർഡിൽ ഫർസീന അറയ്ക്കിലിന് ലഭിച്ചത് 436 വോട്ട് മാത്രം. ഭൂരിപക്ഷം എങ്ങനെ കുറഞ്ഞുവെന്ന് പരിശോധിക്കും. വോട്ടിങ്ങ് ശതമാനം കുറഞ്ഞതാണ് ലീഡ് കുറയാൻ കാരണമെന്ന് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ പറഞ്ഞു.

അതേസമയം തൃശൂര്‍ ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം നേടി. ഇടതുകോട്ടയില്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കുറുമല സീറ്റാണ് പിടിച്ചെടുത്തത്. തൃശൂര്‍ തളിക്കുളത്ത് സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജി കൃഷ്ണഘോഷ് 28 വോട്ടിന് ജയിച്ചു. വാര്‍ഡ് മെമ്പര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തൃശൂര്‍ ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. വി.ഒ പൈലപ്പന്‍ 339 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. രവീന്ദ്രന്‍ തിച്ചൂര്‍ ആണ് വിജയിച്ചത്. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനില്‍ 1204 വോട്ട് ഭൂരിപക്ഷത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി വി.ആര്‍ രമേഷ് വിജയിച്ചു.
പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അട്ടിമറി. 24ാം വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ വി. തുളസീധരനാണ് ജയിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേടിയത് 423 വീതം വോട്ട് വീതം. തുടര്‍ന്ന് നറുക്കെടുക്കുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡ് രാഗം കോര്‍ണര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പി. ഗിരീശന്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തില്‍ 18 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കുമാരി വിജയിച്ചു.

ബിന്ദു കുമാരി 533 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി 515 വോട്ടാണ് നേടിയത്. എന്‍ഡിഎക്ക് 21 വോട്ട് ലഭിച്ചു. പാലക്കാട് കരിമ്പ പഞ്ചായത്ത് വെട്ടം 13ാം വാര്‍ഡില്‍ യുഡിഫ് വിജയിച്ചു. എ.എ അബ്ദുല്‍ ജലീല്‍ 335 വോട്ടിനാണ് വിജയിച്ചത്. പാലക്കാട് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹേമാംബിക നഗര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. തൗഷിക വിജയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. രേഖ സന്തോഷ് 790 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
കോട്ടയം പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സണ്ണി വര്‍ഗീസ് പൂതകുഴിയില്‍ എതിര്‍ സ്ഥാനാര്‍ഥി ഡെയ്‌സി ബാബുവിനെ 66 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. മീനടം പഞ്ചായത്തിലെ ചീരംകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പ്രീത പ്രസാദ് 162 വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ഥി ചന്ദ്രു നാരായണനെ തോല്‍പ്പിച്ചു.
പത്തനംതിട്ട അരുവാപുലം പഞ്ചായത്തിലെ കല്ലേലി ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനില സുരേഷ് 112 വോട്ടുകള്‍ക്ക് വിജയിച്ചു.
കൊച്ചി കോര്‍പറേഷന്‍ അയ്യപ്പന്‍കാവ് ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. എറണാകുളം പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാര്‍ഡ് ട്വന്‍റി20 നിലനിര്‍ത്തി. 339 വോട്ടിനാണ് ട്വന്‍റി20 ജയം. എറണാകുളം പറവൂർ വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാർഡ് നിലനിർത്തി യുഡിഎഫ്. കോൺഗ്രസിലെ ജോസ് കുനിയന്തോടത്ത് വിജയിച്ചു. എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 207 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുഗന്ധി ജോഷി വിജയിച്ചത്.
മലപ്പുറം മങ്കട ഗ്രാമപഞ്ചായത്ത് വാർഡ് നാല് കടന്നമണ്ണ സിപിഐ നിലനിർത്തി. 48 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐയിലെ പാത്തുട്ടി അബ്ദുറഹിമാനാണ് വിജയിച്ചത്. സിപിഐ അംഗം മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് മൂലയ്ക്കലില്‍ മുസ്‌ലിം ലീഗ് സ്ഥാനാർഥി വി.പി.ഒ ബുഷറ 488 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 220 വോട്ട് നേടി ബിജെപി രണ്ടാം സ്ഥാനത്ത്.
181 വോട്ടുമായി സിപിഎമ്മിലെ വി.വി ഗോപിനാഥ് മൂന്നാം സ്ഥാനത്ത്. ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന അഷ്കറിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മലപ്പുറം വേങ്ങര മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ഹസീന ഫസൽ 880 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ ലീഡ് 720 ആയിരുന്നു. യുഡിഎഫ് അംഗം മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം കാലടി പഞ്ചായത്തിലെ വാര്‍ഡ് 12 വെറൂരില്‍ സിപിഎമ്മിലെ അഭിലാഷ് വിജയിച്ചു. 341 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തിയത്.
തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 139 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി രമ്യ വി. തുളസി വിജയിച്ചു. ചിറയിൻകീഴ് അഞ്ചുതെങ്ങിൽ എൽഡിഎഫിന് അട്ടിമറി ജയം. എസ് ബിജിമോൾ 395 വോട്ടുകൾക്ക് വിജയിച്ചു. തിരുവനന്തപുരം തിരുപുറം പഞ്ചായത്തിലെ പഴയകട വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. സി.എസ് സുനില്‍കുമാറാണ് വിജയിച്ചത്. വർക്കല ഒറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി ബീന വിജയിച്ചു. സിപിഎം അംഗം സ്മിത സുന്ദരേശൻ രാജിവച്ച് ബിജെപി ചേർന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം. പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിലെ കെ.വി രതീശനാണ് വിജയിച്ചത്. 65 വോട്ടിനാണ് ജയം. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് കുമാര്‍ 276 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
കാസര്‍കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ ടി. ഓമന 297 വോട്ടുകള്‍ക്ക് വിജയിച്ചു. ടി. ഓമന 591 വോട്ടും കോണ്‍ഗ്രസ്സിലെ കെ. സന്ധ്യ 294 വോട്ടും ബിജെപിയിലെ ഉമാവതി 18 വോട്ടും നേടി.
വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യുഡിഎഫ് നിലനിർത്തി. ലീലാ ഗോവിന്ദൻ 331 വോട്ടിന് ജയിച്ചു. ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തുടങ്ങനാട്ടില്‍ എല്‍ഡിഎഫ് സിറ്റിങ് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ എല്‍സമ്മ ടോം വിജയിച്ചു. ആകെ പോള്‍ 486 വോട്ടുകളില്‍ എല്‍സമ്മ ടോം 312 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സിന്ധു 124 വോട്ടും ബിജെപിയുടെ എന്‍.എസ് രമ്യ 50 വോട്ടും നേടി.
