ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയാ സമ്മേളനം നവംബർ ഒന്നിന്

തിരൂർ: ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമ്മസാക്ഷ്യം’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഘടകം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഏരിയാ സമ്മേളനങ്ങളുടെ ഭാഗമായി തിരൂർ ഏരിയാ സമ്മേളനം നവംബർ ഒന്ന് ഞായറാഴ്ച നടക്കും. വൈകുന്നേരം 4.30-ന് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിലാണ് പരിപാടി.

സമ്മേളനം ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം കെ.എ. യൂസഫ് ഉമരി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ ‘സുഗന്ധമുള്ള ജീവിതം’ എന്ന വിഷയത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ വീഡിയോ പ്രസന്റേഷൻ അവതരിപ്പിക്കും. തുടർന്ന് ചോദ്യോത്തര സെഷനും ഡോക്യൂഫിക്ഷൻ പ്രദർശനവും ഉണ്ടായിരിക്കും.
സമ്മേളനത്തിൽ ഇ.വി. അബ്ദുസ്സലാം, മുഹ്സിന ജഹാൻ, ഹംസ ഉമരി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

