Main Banner

തീരം കാക്കാൻ എസ് ഡി പി ഐ ജില്ലാ പര്യാടനം സമാപിച്ചു

തിരൂർ : തീരം കാക്കാൻ എസ് ഡി പി ഐ എന്ന മുദ്രാവാക്യം ഉയർത്തിപിടിച് എസ് ഡി പി ഐ സംസ്ഥാന നേതാക്കന്മാരായ ജനറൽ സെക്രെട്ടറി പി ആർ സിയാദ്,സംസ്ഥാന സെക്രെട്ടറി ജോൺസൺ കണ്ടൻചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി എം ഫൈസൽ എന്നിവർ നയിക്കുന്ന തീരദേശ മുന്നേറ്റ യാത്ര ജില്ലയിലെ ആനങ്ങാടിയിൽ നിന്നും തുടക്കം കുറിച്ചു. തിരൂർ മണ്ഡലത്തിലെ പറവണ്ണയിൽ തീര ദേശ മുന്നേറ്റ യാത്രക്ക് സ്വീകരണം നൽകി.

1 st paragraph

സ്വീകരണ യോഗത്തിൽ വിഷയ മവതരിപ്പിച്ചുകൊണ്ട് ജാഫർ എടപ്പാൾ സംസാരിച്ചു, ജാഥ ക്യാപ്റ്റന് ആരാർപ്പണം അർപ്പിച്ചുകൊണ്ട് എസ്ഡിപിഐ തിരൂർ മണ്ഡലം പ്രസിഡണ്ട് കെ പി അബ്ദുൽ കരീം,എസ് ഡി ടി യു തിരൂർ ഏരിയ സെക്രട്ടറി അബ്ദുൽ ലത്തീഫ്, യങ് ഡെമോക്രാറ്റിക് തിരൂർ മണ്ഡലം പ്രസിഡണ്ട് അമീർ സുഹൈൽ, വിമൻ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം സെക്രട്ടറി മൊയ്തീൻ, ബുഷ്റ അൻസാർ, സഹീർ പറവണ്ണ, അൻസാർ വെട്ടം, റഫീഖ് വേളാപുരം, യൂസുഫ് പറവണ്ണ എന്നിവർ നിർവഹിച്ചു.

സ്വീകരണ യോഗത്തിന് സ്വാഗതം അർപ്പിച്ചുകൊണ്ട് ജലീൽ മൗലവി സംസാരിച്ചു. സ്വീകരണ പരിപാടിക്ക് നന്ദി പറഞ്ഞുകൊണ്ട് ജാഥ ക്യാപ്റ്റൻ പി ആർ സിയാദ് സംസാരിച്ചു.ഇടതും, വലതും എന്നും അവഗണിച്ചു കൊണ്ട് ഇലക്ഷൻ സമയങ്ങളിൽ അവരുടെ വോട്ടിനു വേണ്ടി മാത്രം അവരുടെ വീട്ടിൽ കയറി ചെല്ലുന്ന ഒരു സവിശേഷതയാണ് നാം ഇക്കാലം വരെയും കണ്ടുവരുന്നതെന്നും അതിൽ നിന്നല്ലാം ഒരു മാറ്റം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് ഡി പി ഐ ഈ വലിയയൊരു ദൗത്യം ഏറ്റെടുത്തിട്ടുള്ളത് എന്നും സി ആർ സിയാദ് പറഞ്ഞു.

2nd paragraph