Main Banner

അഭൗമികമായ അനുഭൂതി! പ്രകടനമികവിൽ വിസ്മയിപ്പിച്ച് ‘ഭൗമ’ റിവ്യൂ വായിക്കാം

രഹസ്യങ്ങൾ ഉറങ്ങുന്ന ഒരു ബംഗ്ലാവും അതുമായി ബന്ധപ്പെട്ട നിഗൂഢതകളുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ‘ഭൗമ’ എന്ന ചിത്രം. പല അടരുകളിലുള്ള കഥാപാത്ര നിർമ്മിതിയും ഗ്രിപ്പിങ്ങ് ആയ കഥപറച്ചിലുമായി കൊറിയൻ ഡാർക്ക് ത്രില്ലറുകളോട് കിടപിടിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

1 st paragraph

ഒരു റെസ്റ്റോ-ബാറിലെ ഗായികയായ സെലീനയ്ക്കും (രേവതി ശർമ്മ) കാമുകൻ ജേക്കബിനും(സാഗർ സൂര്യ) അപ്രതീക്ഷിതമായി വലിയൊരു കുടുംബസ്വത്തും ‘റോസ് വില്ല’ എന്ന പഴയൊരു എസ്റ്റേറ്റും അവകാശമായി ലഭിക്കുന്നിടത്താണ് ‘ഭൗമ’യുടെ കഥ ആരംഭിക്കുന്നത്. എന്നാൽ, തങ്ങൾക്ക് ലഭിച്ച ഈ സൗഭാഗ്യത്തിന് പിന്നിൽ ഭൂതകാലവുമായി ബന്ധപ്പെട്ട ചില ദുരൂഹതകളും ഞെട്ടിക്കുന്ന രഹസ്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് അവർ തിരിച്ചറിയുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. വിവിധ കാലയളവിൽ സംഭവിക്കുന്ന കാര്യങ്ങളെ ഉദ്വേഗജനകമായ വിധം കൂട്ടിയോജിപ്പിച്ചിരിക്കുന്നതാണ് സിനിമയുടെ പ്രധാന ആകർഷണം, ഒപ്പം കഥാപാത്രങ്ങളുടെ പ്രകടന മികവും.

നിഗൂഢതയും ക്രൗര്യവും ഒളിപ്പിച്ച ‘സാമുവൽ’ എന്ന കഥാപാത്രത്തെ വിനീത് അവിസ്മരണീയമാക്കിയിട്ടുണ്ട്. ശബ്ദനിയന്ത്രണം കൊണ്ടും ശരീരഭാഷ കൊണ്ടും വിനീത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട്. കേന്ദ്രകഥാപാത്രമായ സെലീനയെ രേവതി ശർമ്മ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ഈശോ മാത്യു എന്ന കഥാപാത്രമായി ദിലീഷ് പോത്തനും, പോലീസ് ഓഫീസറായി അതിഥി ബാലനും ജേക്കബായി സാഗർ സൂര്യയും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. മധുപാൽ, ലെന, മണിക്കുട്ടൻ, മോക്ഷ, മെറിൻ ഫിലിപ്പ്, ജാഫർ ഇടുക്കി തുടങ്ങിയവരും ലഭിച്ച വേഷങ്ങളോട് നീതി പുലർത്തി.

2nd paragraph

ഒരു ഗോഥിക് മിസ്റ്ററി ത്രില്ലറിന് വേണ്ട എല്ലാ ഭീതിജനകമായ അന്തരീക്ഷവും ഒരുക്കുന്നതിൽ സംവിധായകൻ റെജിൻ എസ്. ബാബുവും സംഘവും വിജയിച്ചിട്ടുണ്ട്. ശരൺ വേലായുധന്റെ മികവാർന്ന ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതവും സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. എഡിറ്റിംഗും കലാസംവിധാനവും ശബ്ദമിശ്രണവും തിയേറ്റർ അനുഭവം മികച്ചതാക്കുന്നുണ്ട്.

സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്ന, നിഗൂഢതകൾ നിറഞ്ഞ ഒരു ഡാർക്ക് മിസ്റ്ററി ത്രില്ലറാണ് ‘ഭൗമ’. ത്രില്ലർ സിനിമകളെയും വിനീതിന്റെ വേറിട്ട പ്രകടനത്തെയും ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി തിയേറ്ററിൽ പോയി കാണാവുന്ന ചിത്രമാണിത്. ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം.