സരസ് മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും; നവംബര്‍ 29 സരസ് ദിനമായി ആചരിക്കും

ഡിസംബര്‍ 22 മുതല്‍ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വിപുലമാക്കാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന മീഡിയ-പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം മീഡിയ-പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് പി.കെ. നവാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവംബര്‍ 29 സംസ്ഥാന തലത്തില്‍ സരസ് ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സരസ് മേളയുടെ പ്രചാരണത്തിനായി ഇന്ന് (നവംബര്‍ 24) രാവിലെ എല്ലാ ജില്ലകളിലും ജില്ലാതല യോഗങ്ങള്‍ നടത്താനും മറ്റ് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്റ്റേറ്റ് മിഷന് കമ്മിറ്റി നേതൃത്വം നല്‍കാനും തീരുമാനിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 25000 പോസ്റ്ററുകള്‍ മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യും. ഡിസംബര്‍ 16 മുതല്‍ 20 വരെ ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ് സംഘടിപ്പിക്കും. ഫ്ളാഷ് മോബി്ന്റെ നടത്തിപ്പിന് തിരൂരങ്ങാടി ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.പി. അസ്ദാഫ്, കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍മാരായ ഹാജറ, ഷഹല എന്നിവരെ ചുമതലപ്പെടുത്തി. ജില്ലയിലെ 111 സി.ഡി.എസുകളിലും ഡിസംബര്‍ 12 മുതല്‍ 19 വരെ പ്രാദേശിക ക്ലബ്ബുകളുടെയും മറ്റ് ടീമുകളുടെയും സഹകരണത്തോടെ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് സമ്മാനമായി സരസ് ലോഗോ പതിച്ച മഗ്ഗുകള്‍ നല്‍കും. ഇതിന്റെ ഏകോപന ചുമതല എ.കെ. നാസര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. സുബൈദ,, അക്കൗണ്ടന്റുമാരായ നീതു, റൈഹാനത്ത് എന്നിവര്‍ക്ക് നല്കി. ഡിസംബര്‍ 12 ന് ജില്ലയിലെ ഇന്‍ഫ്ളുവന്‍സര്‍മാരുടെ മീറ്റ് സംഘടിപ്പിക്കും. പരിപാടിയുടെ ഏകോപനത്തിനായി കെ.ആര്.ഇ.ഡബ്ളിയു വൈസ് ചെയര്മാന് അസീസ് പറങ്ങോടത്ത്്, ജവാദ്, ബി.സി. രമ്യ, ജാന്‍സി എന്നിവരെ ചുമതലപ്പെടുത്തി. ഡിസംബര്‍ 20 ന് ഞായറാഴ്ച രാവിലെ ഏഴിന് കോട്ടക്കുന്ന് മുതല്‍ കിഴക്കേത്തല സുന്നി മഹല്‍ വരെ ജില്ലാ മാരത്തണ്‍ സംഘടിപ്പിക്കും. മാരത്തണിനായി ജേഴ്സിയും മെഡിക്കല്‍ ടീമും സജ്ജീകരിക്കും. മിഷനില്‍ നിന്ന് നൗഫലിനെയും ജനപ്രതിനിധികളെ ഏകോപിപ്പിക്കുന്നതിന് ഇസ്മായില്‍ കാവുങ്ങലിനെയും ചുമതലപ്പെടുത്തി.

ഡിസംബര്‍ 21 ന് എല്ലാ സി.ഡി.എസുകളിലും വിളംബര ജാഥ സംഘടിപ്പിക്കും. ഇതിന്റെ ഏകോപന ചുമതല ലൈല പുല്ലൂണി, സമീറ പുളിക്കല്‍, വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സാദിഖ് സാദിഖ് കോടിയാട്ട്, കണ്ണമംഗലം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനില എന്നിവര്‍ക്കാണ്. ഡിസംബര്‍ 19, 20 തീയതികളില്‍ സംസ്ഥാനതലത്തില്‍ അയല്‍ക്കൂട്ട ദിനം ആചരിക്കും. സരസ് മേളയുടെ പ്രചാരണത്തിനായി മീഡിയ മീറ്റ് സംഘടിപ്പിക്കും. സരസിന്റെ ആദ്യ പ്രചാരണ വീഡിയോ ഡിസംബര്‍ ഒന്നിന് പുറത്തിറക്കും. നവംബര്‍ 26 ന് ജില്ലാ തലത്തില്‍ സി.ഡി.എസ്, മെമ്പര്‍ സെക്രട്ടറി, ബി.സി. എന്നിവരുടെ യോഗം ഡി.ടി.പി.സി. ഹാളില്‍ ചേരും. ബി ടു ബി, സ്റ്റുഡന്റ്സ് മീറ്റ് എന്നിവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗവും ചേരും. മേളയുടെ പ്രചരണത്തിനായി ജില്ലയില്‍ പരിസ്ഥിതി സൗഹൃദ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. അടുത്ത അവലോകന യോഗം ഡിസംബര്‍ അഞ്ചിന് ചേരാനും തീരുമാനിച്ചു.
യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധി പി. കെ റഷീദ,് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. സുബൈദ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ടി.പി. ഫിദ, തിരൂരങ്ങാടി ബ്ലോക്ക പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഇസ്മായില്‍ കാവുങ്ങല്‍, ടി.പി. അസ്ദാഫ്, കെ. ഗംഗാധരന്, എം കെ അലവിക്കുട്ടി, കെ.കെ രാമകൃഷ്ണന് രജസ് ഖാന് മാളിയാട്ട്, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, സബ് കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

