27-ന് കേരളത്തിൽ തീരദേശ ഹർത്താൽ

മലപ്പുറം: മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 27-ന് കേരളത്തിൽ നടക്കുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെയും സാമൂഹ്യപ്രവർത്തകരുടെയും കടമയാണെന്ന് ഓൾ കേരളാ മത്സ്യത്തൊഴിലാളി യൂണിയൻ.

 

കടലിന്റെ പ്രാഥമിക അവകാശികൾ മത്സ്യത്തൊഴിലാളികളാണെന്ന് അംഗീകരിക്കണം. അല്ലാത്തപക്ഷം കർഷകസമരംപോലെ കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രക്ഷോഭത്തിനായിരിക്കും വരുംദിനങ്ങളിൽ കേരളം സാക്ഷിയാകുകയെന്ന് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പൊന്നാനി പറഞ്ഞു.