കോവിഡ് 19: 155 പേര്‍ക്ക് രോഗബാധ 147 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,761 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,286 പേര്‍

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 155 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്.

വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 147 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 1,19,151 ആയി.

 

16,286 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,761 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 91 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 51 പേരും 10 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 597 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (മാര്‍ച്ച് 19) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 03

ആലിപ്പറമ്പ 02

അമരമ്പലം 03

അങ്ങാടിപ്പുറം 05

അരീക്കോട് 01

ആതവനാട് 02

ചാലിയാര്‍ 01

ചീക്കോട് 04

ചേലേമ്പ്ര 02

ചോക്കാട് 02

എടക്കര 09

എടരിക്കോട് 02

എടവണ്ണ 03

ഏലംകുളം 02

കാളികാവ് 01

കണ്ണമംഗലം 02

കരുളായി 01

കാവനൂര്‍ 01

കീഴാറ്റൂര്‍ 01

കീഴുപറമ്പ 01

കോഡൂര്‍ 01

കൊണ്ടോട്ടി 01

കൂട്ടിലങ്ങാടി 01

കോട്ടക്കല്‍ 04

മലപ്പുറം 19

മംഗലം 01

മഞ്ചേരി 06

മങ്കട 03

മാറാക്കര 01

മൂര്‍ക്കനാട് 03

മൂത്തേടം 01

മൊറയൂര്‍ 02

മുതുവല്ലൂര്‍ 01

നിലമ്പൂര്‍ 03

ഒതുക്കുങ്ങല്‍ 01

ഒഴൂര്‍ 01

പാണ്ടിക്കാട് 02

പെരിന്തല്‍മണ്ണ 05

പെരുവല്ലൂര്‍ 01

പൊന്മുണ്ടം 01

പൊന്നാനി 01

പൂക്കോട്ടൂര്‍ 01

പോത്തുകല്ല് 01

പുളിക്കല്‍ 07

പുല്‍പ്പറ്റ 02

പുഴക്കാട്ടിരി 02

തലക്കാട് 01

തവനൂര്‍ 01

തിരുവാലി 03

തൃപ്രങ്ങോട് 01

തുവ്വൂര്‍ 02

തിരൂര്‍ 01

ഊര്‍ങ്ങാട്ടിരി 01

വള്ളിക്കുന്ന് 02

വാഴക്കാട് 03

വാഴയൂര്‍ 03

വഴിക്കടവ് 10

വെളിയങ്കോട് 01

വെട്ടത്തൂര്‍ 02

വെട്ടം 03

വണ്ടൂര്‍ 01